കണ്ണൂർ ചൊക്ലിയിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി സമർപ്പിക്കും. ന്യൂമാഹിക്ക് സമീപമുള്ള പെരിങ്ങാടിയിൽ വെച്ചായിരിക്കും മന്ത്രിക്ക് ഔദ്യോഗികമായി നിവേദനം കൈമാറുക.
പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്ന് 49 ദിവസങ്ങൾ പൂർത്തിയായിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തുവന്നിട്ടുണ്ട്.
“ഒരു സിസിടിവിയിൽ പോലും ഇല്ലെന്ന് പറയുന്നു, അങ്ങനെ ആണെങ്കിൽ കുട്ടിയെ ആരെങ്കിലും കൊണ്ടുപോയതായിരിക്കാമെന്ന്” ശിവസൂര്യയുടെ ബന്ധു ബബിജ വ്യക്തമാക്കി. നിലവിലുള്ള അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഒന്നുകൂടി സൂക്ഷ്മമായി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
വിദ്യാർത്ഥി കാശിക്ക് പോകുമെന്ന് എഴുതിവെച്ചതുമായി ബന്ധപ്പെട്ടും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

