കൊച്ചി: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് പുറത്തുപോകണമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ ചെയ്തത് വലിയൊരു വീഴ്ചയാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ഗ്യാനേഷ് കുമാറിന്റേത് മുഴുവൻ തിരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു മാധ്യമത്തിന്റെ പ്രത്യേക അഭിമുഖ പരിപാടിയിലാണ് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർണായക പ്രതികരണം ഉണ്ടായത്.
ഇത്രയും വലിയൊരു ഗുരുതരമായ തെറ്റ് അദ്ദേഹം ബോധപൂർവ്വം ചെയ്തതാണെന്നും, ഇതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെയാകെ താറുമാറാക്കുന്ന രീതിയിലാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നും പ്രവർത്തനങ്ങൾ ഉണ്ടായത്.
ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കഴിഞ്ഞ നവംബറിൽ താൻ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

