മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വേങ്ങൂർ പ്രദേശത്ത് കുടുംബനാഥന്റെ വിയോഗത്തെ തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങിയ നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എം.എൽ.എ ഇടപെട്ട് തിരിച്ചയച്ചു. അമ്മയും രണ്ട് യുവതികളും മാത്രമുള്ള കുടുംബത്തെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന്, കുടുംബാംഗങ്ങൾ എം.എൽ.എയെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
ഉടൻതന്നെ സ്ഥലത്തെത്തിയ എം.എൽ.എ ബാങ്ക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ജപ്തി നടപടികൾ തടയുകയുമാണുണ്ടായത്. ഈ സംഭവത്തിനിടയിൽ എം.എൽ.എയും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

