സംസ്ഥാന എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനപ്രകാരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് ലഹരിവിമുക്ത കാമ്പസായി മാറി. കോളേജിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ അന്തർദേശീയ വോളിബോൾ താരവും പരിശീലകനുമായ കിഷോർ കുമാർ ഈ സുപ്രധാന പ്രഖ്യാപനം നിർവഹിച്ചു.
ആധുനിക സമൂഹത്തിൽ മനുഷ്യബന്ധങ്ങൾ ദുർബലമാകുന്നതാണ് ലഹരി ഉപയോഗം വർധിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കിഷോർ കുമാർ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.
ബിജു ജോസഫ്, കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജരുമായ പി.എൽ. ബിനുകുമാർ, കോളേജ് ആന്റി ഡ്രഗ് സെൽ കോർഡിനേറ്റർ ഡോ.
സൗമ്യ വർഗീസ്, കോഴിക്കോട് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. ടി.വി.
ജിതേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘യുവശബ്ദം 2026’ ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവഗിരി കോളേജിലെ ഒന്നാം വർഷ എം.എ ഇക്കണോമിക്സ് വിദ്യാർഥിനി വി.എ.
ആൻസിയെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

