കേരളത്തിലെ വിവിധ സാംസ്കാരിക അക്കാദടികളുടെയും ബോർഡുകളുടെയും പുതിയ സാരഥികളെ സർക്കാർ പ്രഖ്യാപിച്ചു. പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാനായി ചുമതലയേൽക്കും.
പ്രശസ്ത ഗായകൻ ജി വേണുഗോപാൽ സംഗീത നാടക അക്കാദമിയുടെ സാരഥിയാകും. ചലച്ചിത്ര മേഖലയിലെ പുതിയ ഭരണസമിതിയുടെ ഭാഗമായി, പ്രമുഖ നടൻ പ്രേം കുമാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി പ്രമുഖ നിർമ്മാതാവ് എം രഞ്ജിത്ത് നിയമിതനാകും. കൂടാതെ, കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രൊഫസർ പ്രകാശ് മൂർത്തിയെയും, കേരള ഫോക്ലോർ അക്കാദമി ചെയർമാനായി സുരേഷ് ബാബു എളയാവൂരിനെയും സർക്കാർ തിരഞ്ഞെടുത്തു.
കേരള ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാംസ്കാരിക സ്ഥാപനങ്ങളിലെ മറ്റ് പ്രധാന പദവികളിലേക്കുള്ള നിയമനങ്ങളും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ […] നേതൃനിരയിലേക്ക് എത്തുന്നതായി നേരത്തെ തീരുമാനമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

