ദുബായ്: പശ്ചിമേഷ്യൻ മേഖലയിൽ താൽക്കാലിക വെടിനിർത്തലല്ല, മറിച്ച് ഇറാൻ വിഷയത്തിൽ ശാശ്വത സമാധാനമാണ് അനിവാര്യമായിട്ടുള്ളതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
പ്രമുഖ ഇംഗ്ലീഷ് മാസികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് തുറന്നുകാട്ടിയത്. ചില മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണങ്ങളും സംഘർഷങ്ങളും ഉടലെടുക്കുന്ന താല്കാലിക നടപടികളല്ല നിലവിൽ ആവശ്യം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദീർഘകാലം സുരക്ഷിതമായി നിലനിൽക്കാൻ സാധിക്കുന്ന സമാധാനാന്തരീക്ഷമാണ് ഈ മേഖലയ്ക്ക് തികച്ചും ആവശ്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളുടെ മാതൃകയിൽ, ജിസിസി രാജ്യങ്ങളുടെ തലത്തിലും സമാധാനപരമായ ചർച്ചകൾ സജീവമായി നടക്കണമെന്നും ഡോ.
അൻവർ ഗർഗാഷ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

