കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായിനടൻ രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത് വലിയൊരു അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ തന്റെ ദീർഘകാലത്തെ അനുഭവസമ്പത്ത് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അക്കാദമിയുടെ തലപ്പത്തേക്ക് എത്താൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, ചുമതലയിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം സംഘടനയ്ക്കായി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിലിം ഫെസ്റ്റുകളുമായി തനിക്ക് 40 വർഷത്തെ ബന്ധമാണുള്ളത്.
മലയാള ചലച്ചിത്രങ്ങളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാകും തന്റെ പ്രവർത്തനങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് സർക്കാരിനും സാംസ്കാരിക വകുപ്പിനും അദ്ദേഹം നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

