ശ്രീ വിദ്യാധിരാജ സ്ഥാപനങ്ങളുടെ സുവർണ ജൂബിലി വർഷത്തിന്റെ ഭാഗമായി, കേരളത്തിലെ ശ്രീ വിദ്യാധിരാജ സ്കൂളുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്പോർട്സ് മീറ്റ് ‘ജ്വാല 2026’ സെപ്റ്റംബർ 28 ന് രാവിലെ 8.30 ന് തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ശ്രീ വിദ്യാധിരാജ സ്കൂളുകളിൽ നിന്നുള്ള മുന്നൂറോളം കായിക താരങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
കായികമേളയുടെ മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ശ്രീ വിദ്യാധിരാജ വിദ്യാ സമാജം സെക്രട്ടറിയും ജനറൽ കൺവീനറുമായ ഡോ. ആർ.
അജയകുമാർ, ചീഫ് കോഓർഡിനേറ്റർ എസ്.ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.
വിവിധ ഉപസമിതികളുടെ കൺവീനർമാരായി വെള്ളയമ്പലം ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂൾ എഒ സന്ദീപ് തമ്പാനൂർ, പ്രിൻസിപ്പൽ റാണി ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഷീല രാമചന്ദ്രൻ, ആൽത്തറ ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്എസ് പ്രിൻസിപ്പൽ ബി.അജയകുമാർ, ഹെഡ് മിസ്ട്രസ് എം.ഡോറ, വലിയവിള സ്കൂൾ പ്രിൻസിപ്പൽ ഇന്ദു ഗോപകുമാർ, സന്തോഷ്കുമാർ, നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളജ് പിആർഒ പ്രവീൺ, അജി മനോജ്, ആർ. രൂപേഷ് എന്നിവരെ തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

