മാസപ്പടി കേസും സി.എം.ആർ.എൽ ഡയറി വിവാദവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ബി.ജെ.പി നേതാവ് ഷോൺ ജോർജ് രംഗത്ത്. വി.
മുരളീധരൻ പരാതി നൽകിയെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് തന്നോട് ആവശ്യപ്പെട്ട
വ്യക്തിയാണ് മുരളീധരൻ എന്നും ബി.ജെ.പിയുടെ നിലപാടുകളിൽ ആരും വെള്ളം ചേർക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫണ്ട് വാങ്ങിയിട്ടുണ്ടാകാം.
തനിക്ക് ലഭിച്ചത് ഒരു പേജ് മാത്രമാണെന്നും ആ പട്ടികയിൽ മുരളീധരൻ എന്ന പേരുമില്ലെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം സ്വീകരിച്ചതെങ്കിൽ അതിൽ തെറ്റില്ല.
ആ കണക്കുകൾ പാർട്ടി കണക്കിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഷോൺ ജോർജ്, അധികാരത്തിലിരുന്നവർ കൈപ്പറ്റിയ പണം കൈക്കൂലി തന്നെയാണെന്ന് ആവർത്തിച്ചു.
ഈ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന നിലപാടിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നുണ്ട്. ഈ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇന്നലെ വി.
മുരളീധരൻ വാർത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവാണ് വി.
മുരളീധരൻ. അദ്ദേഹം തനിക്കെതിരെ പരാതി നൽകേണ്ടതില്ല.
തന്നെ ശാസിക്കാനും മിണ്ടാതിരിക്കാൻ ആവശ്യപ്പെടാനും അധികാരമുള്ള മുതിർന്ന നേതാവാണ് അദ്ദേഹം. പാർട്ടിയുടെ എല്ലാ നേതാക്കളും തനിക്കൊപ്പമുണ്ട്.
ഇന്നലെ പുറത്തുവന്ന പട്ടിക കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫിനെയും വി.ഡി. സതീശനെയും ഭീഷണിപ്പെടുത്തിയതെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

