ലഹരിക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായി കൊച്ചി നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. കൊച്ചി സിറ്റി പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിലാണ് യുവതിയടക്കം മൂന്ന് പേർ പിടിയിലായത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നായി ആകെ 306.468 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കളപ്പുരയ്ക്കൽ റോഡിന് സമീപമുള്ള ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ആദ്യ സംഘം പിടിയിലാകുന്നത്.
ചേർത്തല തിരിഛാറ്റുകുളം തച്ചൻവീട്ടിൽ അഫ്സൽ (23), ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് ആലുംമൂട്ടിൽ ജസ്ന സൂസൻ ജൂബി (20) എന്നിവരാണ് ഇവിടെ നിന്നും അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് 199.038 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് പോലീസ് നടത്തിയ പരിശോധനയിൽ മറ്റൊരു പ്രതി കൂടി വലയിലായി. കൊച്ചി പാണ്ടിക്കുടി സ്വദേശിയായ വിഷ്ണു ബി.
പൈ (34) ആണ് 107.430 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അരുൺ കെ.
പവിത്രൻ, മോഹിത് റാവത്ത് ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഈ കമ്മ്യൂണിറ്റി റെയ്ഡ് നടപ്പിലാക്കിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി.
സുനിൽ കുമാർ, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ, സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം, എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൊച്ചി സിറ്റി ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

