സ്വാതന്ത്ര്യാനന്തര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമാനതകളില്ലാത്ത രാഷ്ട്രീയ പോരാട്ടമാണ് നിലവിൽ രാജ്യത്ത് നടക്കുകൊണ്ടിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ആരെ വേണമെങ്കിലും ഒഴിവാക്കാനും കൂട്ടി ചേർക്കാനും ഗ്യാനേഷ്കുമാറിന് കഴിയുന്നു. അപമാനമാണ് അദ്ദേഹം.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ തികച്ചും നിയമവിരുദ്ധമായ നടപടികളാണ് അരങ്ങേറുന്നതെന്നത് അതീവ ഗൗരവകരവും ഞെട്ടിപ്പിക്കുന്നതുമായ വിവരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമീപകാലത്ത് ഇതിലും വലിയൊരു രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകാനിടയില്ല.
ഇതിന്റെ ഭാഗമായി ഇന്ന് പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ സമരപരിപാടികൾ തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗ്യാനേഷ് കുമാർ രാജിവെച്ച് ഒഴിയുന്നത് വരെ ഈ സമരം തുടരുമെന്ന് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, രാജിമാത്രം പോരെന്നും അദ്ദേഹം ഗുരുതരമായ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാൽ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കൂടാതെ, ഇതുവരെ എടുത്ത എല്ലാ നടപടികളും എസ്.ഐ.ആർ അടക്കമുള്ളവ പൂർണ്ണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി യഥാർത്ഥത്തിൽ വിജയിച്ചതല്ലെന്നും കൃത്രിമത്വം കാണിച്ചാണ് അധികാരം പിടിച്ചെടുത്തതെന്നും ആരോപിച്ച അദ്ദേഹം, ഇതിന് കൂട്ടുനിന്നതിൽ വെച്ച് ഏറ്റവും വലിയ ക്രിമിനൽ ഗ്യാനേഷ് കുമാർ ആണെന്നും കടുത്ത ഭാഷയിൽ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

