ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ ജനപ്രീതി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഷാരൂഖ് ഖാൻ ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സിനിമാതാരങ്ങളിൽ ഒരാളാണ്. ഒരു നടൻ എന്നതിലുപരി നിർമ്മാതാവും ബിസിനസുകാരനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ഐ.പി.എൽ ടീമിന്റെ സഹ ഉടമ കൂടിയാണ് ഷാറൂഖ് ഖാൻ.
സാമ്പത്തികമായും കിങ് ആണ് ഷാരൂഖ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. പുതുതായി പുറത്തിറങ്ങിയ ‘ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2026’ പ്രകാരം ഇന്ത്യയിലെ വിനോദ മേഖലയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന സ്ഥാനം ഷാറൂഖ് ഖാന് നിലനിര്‍ത്തിയിരിക്കുകയാണ്.
2024-ലും 2025-ലും ഒറ്റ സിനിമകള്‍ പോലും തിയേറ്ററുകളിലെത്തിയില്ലെങ്കിലും ഷാറൂഖ് ഖാന്റെ സാമ്രാജ്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 10,000 കോടി രൂപയാണ് ആസ്തിയെന്നാണ് കണക്കുകൾ.
2025-ലെ ഹുറൂണ്‍ പട്ടികയില്‍ ഷാറൂഖിന്റെ ആസ്തി 12,490 കോടി രൂപയായിരുന്നു. ഇതില്‍ നിന്നും 20 ശതമാനത്തിന്റെ (ഏകദേശം 2,490 കോടി രൂപ) ഇടിവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
2026-ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ ആസ്തി 10,800 കോടിയായിരുന്നു. ആസ്തിയില്‍ ഈ കുറവുണ്ടെങ്കിലും, പട്ടികയിലുള്ള തൊട്ടടുത്ത മൂന്ന് നടന്മാരുടെ ആകെ സമ്പത്തിനേക്കാള്‍ വലുതാണ് കിങ് ഖാന്റെ ഇപ്പോഴത്തെ സമ്പാദ്യം.
സിനിമകളില്‍ നിന്നുള്ള പ്രതിഫലമോ പരസ്യങ്ങളോ മാത്രമല്ല ഷാറൂഖിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നത്. സിനിമ നിര്‍മ്മാണവും വിഎഫ്എക്സും കൈകാര്യം ചെയ്യുന്ന ‘റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്’, ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് , മറ്റ് വിദേശ ലീഗുകളിലെ ടീമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘നൈറ്റ് റൈഡേഴ്സ് സ്പോര്‍ട്സ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സമ്പത്തിന്റെ സ്രോതസ്സുകള്‍.
ബോക്സ് ഓഫീസിലെ സിനിമകളുടെ വിജയ പരാജയങ്ങള്‍ ബാധിക്കാത്ത തരത്തിലുള്ള കൃത്യമായ ഒരു വരുമാന മാര്‍ഗ്ഗം ഇതിലൂടെ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. 2023-ല്‍ പഠാന്, ജവാന്, ഡങ്കി എന്നീ മൂന്ന് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഷാരൂഖ് ഖാന് വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ആക്ഷന്‍ ചിത്രത്തിലൂടെ ഡിസംബർ 24-നാണ് കിങ് ഖാന്റെ തിരിച്ചുവരവ്. മകള്‍ സുഹാന ഖാനും അദ്ദേഹത്തിനൊപ്പം ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രമുഖ താരങ്ങളുടെ സമ്പത്ത് വിവരങ്ങൾ: * അമിതാഭ് ബച്ചൻ: 4,000 കോടി രൂപയുടെ ആസ്തിയോടെ ബച്ചന് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 2025-ല്‍ ഇത് 1,630 കോടി രൂപയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള വന്‍ നിക്ഷേപങ്ങളടക്കമുള്ളവയാണ് അദ്ദേഹത്തിന് കുതിപ്പേകിയത്.
* സൽമാൻ ഖാൻ: സല്മാന് ഖാന് 3,000 കോടി രൂപയുടെ ആസ്തിയോടെ മൂന്നാം സ്ഥാനത്താണ്. തുടര്‍ച്ചയായുള്ള തിയേറ്റര്‍ വിജയങ്ങളും ബ്രാന്‍ഡ് മൂല്യവുമാണ് ഈ നേട്ടത്തിന് കാരണം.
* ഹൃത്വിക് റോഷൻ: 2,500 കോടി രൂപയുടെ ആസ്തിയോടെ നാലാം സ്ഥാനത്താണ് ഹൃത്വിക് റോഷന്.
കഴിഞ്ഞ വര്‍ഷം ഇത് 2,160 കോടി രൂപയായിരുന്നു. അദ്ദേഹത്തിന്റെ ലൈഫ്സ്റ്റൈല്‍ – ആക്ടീവ് വെയര്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സിന്റെ വളര്‍ച്ചയാണ് ഇതിന് സഹായിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലുണ്ടായിരുന്ന നടി ജൂഹി ചൗള (2025-ല്‍ 7,790 കോടി രൂപ), നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ (1,880 കോടി രൂപ) എന്നിവര്‍ ഈ വര്‍ഷത്തെ പട്ടികയില്‍ നിന്ന് പുറത്തായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

