തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് അദ്ദേഹത്തിന്റെ പ്രചാരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
ടി വികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. അമ്പത് ഏക്കർ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രചാരണ പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പ്രദേശത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മധുരാന്തകത്തും ധാരാപുരത്തുമാണ് നിലവിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജി വെച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അതേസമയം, ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി ക്കായി എടപ്പാടി പളനിസാമി പ്രചാരണം നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

