തൃശൂർ ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. 270 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.
പേരകം സ്വദേശിയായ സജ്ജൻ (30) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ബസിൽ ലഹരിവസ്തു കടത്തുന്നതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.
ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നതായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
ബെംഗളൂരുവിൽ നിന്നെത്തിയ ബസിൽ നിന്നും വന്നിറങ്ങിയ ഉടൻ തന്നെ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി.
പേരകം മേഖലയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപന നടത്തുന്നതിനായാണ് ബെംഗളൂരുവിൽ നിന്നും ഇത്രയധികം കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. പ്രതിക്ക് ലഹരിമരുന്ന് കൈമാറിയവരെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി.
മേപ്പിള്ളി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

