തിരുവനന്തപുരം∙ സിഎംആർഎൽ എംഡി എസ്.എൻ.ശശിധരൻ കർത്തയുടെ ഡയറിയെന്ന അവകാശവാദവുമായി രേഖകൾ പുറത്തുവിട്ട് ബിജെപി നേതാവ് രംഗത്ത്. കർത്താ പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിലുള്ളതെന്ന് ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
എസ്എഫ്ഐഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പി.രാജീവ് എന്നിവരടക്കമുള്ളവരുടെ പേരുകൾ ഷോൺ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത രേഖയിലുണ്ട്.
മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു.
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഇബ്രാഹിം കുഞ്ഞ്, ഗണേഷ് കുമാര്‍, ഹൈബി ഈഡന്, ബെന്നി, കെ.മുരളീധരന്, പാലോട് രവി, ടി.എം.ജേക്കബ്, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ.ആര്.ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്, ‘വി.എസ്.അച്യു’, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്, സി.കെ.ചന്ദ്രപ്പന്, എസ്.ശര്‍മ, എം.വി.ഗോവിന്ദന്, പി.രാജീവ് തുടങ്ങിയ പേരുകളാണ് ഡയറിയുടെ പേജിലുള്ളത്. ഇ.ഡി കൊടുത്ത ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിഷയത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതന് തന്നെ നിര്‍ദേശിക്കുകയാണ്.
ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശനും കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ട്. ഇ.ഡി കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് വിടാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ്.
പിണറായിയും സതീശനും രണ്ടല്ല ഒന്നാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. വിജിലന്‍സ് അന്വേഷണം വന്നാല്‍ ഡയറിയില്‍ ഉള്‍പ്പെട്ട
മന്ത്രിമാര്‍ രാജിവയ്ക്കേണ്ടിവരും എന്നതു കൊണ്ടാണ് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ തീരവും കരിമണലും കൊള്ളയടിക്കാന്‍ ഇരുകൂട്ടരും ഒത്താശ ചെയ്തതിന്റെ പണമാണ് കൈപ്പറ്റിയിരിക്കുന്നത്.
ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതോടെ എസ്ഐടി രൂപീകരണം അപ്രസക്തമായിരിക്കുകയാണ്.
കേസ് സിബിഐക്കു വിടണമെന്നും ഷോണ്‍ ജോർജ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

