ന്യൂയോർക്ക്: റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തടസ്സപ്പെടുത്തുന്നതിനും യുദ്ധമുഖത്തെ നീക്കങ്ങൾ ദുർബലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള കൂട്ടായ ഇടപെടൽ വേണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കവെയാണ് റഷ്യയുടെ വരുമാന സ്രോതസ്സുകൾ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത്.
യുക്രൈൻ പോരാട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച സാമൂഹ്യ മാധ്യമ പോസ്റ്റ് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണത്തിന് തുടക്കമിട്ടത്. പ്രതിസന്ധിയുടെ നാളുകളിൽ രാജ്യത്തിനൊപ്പം നിലകൊണ്ട
മുഴുവൻ രാഷ്ട്രങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. സംഘർഷം നീട്ടിക്കൊണ്ടുപോകാനുള്ള മോസ്കോയുടെ തന്ത്രങ്ങൾ കടുത്ത ഭാഷയിലാണ് അദ്ദേഹം അപലപിച്ചത്.
യുക്രെയ്ന് നേരിടേണ്ടി വരുന്ന നിലവിലെ പ്രതിസന്ധികൾ ഭാവിയിൽ യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയ്ക്കുമേൽ ശക്തമായ സാമ്പത്തിക ഉപരോധങ്ങളും സമ്മർദ്ദങ്ങളും ചെലുത്തി നീതിയുക്തമായ ഒരു സമാധാന കരാറിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും യുഎൻ പൊതുസഭയിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, വെനസ്വേലയുമായുള്ള നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സന്നദ്ധനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് നന്ദി രേഖപ്പെടുത്തി. അധികാരമേറ്റെടുത്തതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

