ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കുമായി നിരവധി പുതിയ ഫീച്ചറുകളും നവീകരണങ്ങളും പ്രഖ്യാപിച്ച് ലോകത്തെ പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച ‘മേഡ് ഓണ്‍ യൂട്യൂബ്’ (Made on YouTube) പരിപാടിയിലാണ് പ്ലാറ്റ്ഫോമിലെ ഏറ്റവും പുതിയ മാറ്റങ്ങള്‍ കമ്പനി അവതരിപ്പിച്ചത്.
നിലവില്‍ തംബ്നെയിലുകളിലും തലക്കെട്ടുകളിലും ലഭ്യമായിരുന്ന എ/ബി ടെസ്റ്റിംഗ് ഫീച്ചര്‍ ഇനി വീഡിയോകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിലൂടെ ഒരു വീഡിയോയ്ക്കായി മൂന്ന് വ്യത്യസ്ത കട്ടുകളോ ഐഡിയകളോ പരീക്ഷിക്കാനും ഏതാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് വിലയിരുത്താനും ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കും.
യൂട്യൂബ് സ്റ്റുഡിയോയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ സഹായത്തോടെ പുതിയതും പുതുമയുള്ളതുമായ കട്ടുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, പേസിംഗ്, ഘടന, സ്റ്റോറി ടെല്ലിംഗ് എന്നിവയില്‍ വ്യക്തിഗത ഉപദേശങ്ങള്‍ നല്കുന്ന പുതിയ ഫീഡ്ബാക്ക് ഫീച്ചറും യൂട്യൂബ് സ്റ്റുഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ ടൂളുകള്‍ ഉള്ളടക്ക നിര്‍മ്മാതാക്കള്‍ക്ക് വലിയ തോതില്‍ സഹായകരമാകും. വര്‍ഷങ്ങളായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന മാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഹോം പേജ് അല്ലെങ്കില്‍ ഫ്രണ്ട് പേജ് സ്വന്തം താല്‍പ്പര്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. കൃത്യമല്ലാത്ത അല്‍ഗോരിതം ശുപാര്‍ശകള്‍ കാരണം ഹോം പേജില്‍ ഉണ്ടാകുന്ന അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും പുതിയ കസ്റ്റം ഫീഡുകള്‍ (Custom Feeds) സഹായിക്കും.
യൂട്യൂബ് മ്യൂസിക്കില്‍ പുതിയ പോഡ്കാസ്റ്റ് ഡിസ്കവറി ഫീച്ചറും ഉടന്‍ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

