കോഴിക്കോട് ജില്ലയിലെ വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ കുറ്റാരോപിതയായ രണ്ടാം അധ്യാപികയ്ക്കും കോടതി ജാമ്യം അനുവദിച്ചു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് കേസിലെ മൂന്നാം പ്രതിയായ കാവ്യയ്ക്ക് (29) കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കൊയിലാണ്ടി സ്വദേശിനിയായ കാവ്യയെ കഴിഞ്ഞ വര്‍ഷം ജൂലൈ 25-നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇതേ കേസില്‍ പ്രതിയായ മറ്റൊരു അധ്യാപികയായ കീര്‍ത്തനയ്ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. എംഡിഎംഎയുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകളില്‍ യുവതിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് പ്രതികള്‍.
ഇவர்களின் ജാമ്യാപേക്ഷയും വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വില്പനയും സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
പിടികൂടിയ മയക്കുമരുന്ന് വാണിജ്യ അളവില്‍ ഇല്ലാത്തതിനാല്‍ എന്‍ഡിപിഎസ് നിയമം നിലനില്‍ക്കില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രതിഭാഗം അഭിഭാഷകരുടെ പ്രധാന വാദം. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി ഇനി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരെല്ലാം ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നുവെന്നും ഈ തുക ജിജിലിന്റെ അക്കൗണ്ടില്‍ നിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വില്‍പ്പന നടത്തിയിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പേരാമ്പ്ര ബിആര്‍സിയില്‍ താല്‍ക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍ മൂവരും. കേസില്‍ പ്രതികളായതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകനായ എം.പി. പ്രിയേഷ് കുമാര്‍ കോടതിയില്‍ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

