സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റ് നാലാം മാസം പിന്നിടുമ്പോൾ ഭരണനേതൃത്വത്തിന്റെ സമീപനത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്നും ഭരണപക്ഷത്തെത്തിയപ്പോള്‍ ഭരണാധികാരികള്‍ വ്യതിചലിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
നേരത്തെ പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകളില്‍ കര്‍ശന സുതാര്യത വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്ന വി.ഡി. സതീശൻ ഉള്‍പ്പെടെയുള്ളവരുടെ ഇപ്പോഴത്തെ മൗനവും നടപടികളും ചൂണ്ടിയാണ് വിമര്‍ശനം ഉയരുന്നത്.
മന്ത്രിമാരുടെ വിദേശയാത്രകളും സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങളും ഉയര്‍ന്നു വരുമ്പോഴും അതേ ശൈലി തുടരുമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുൻകാലങ്ങളില്‍ മന്ത്രിമാരുടെ വിദേശയാത്രകളെ ചോദ്യം ചെയ്തവര്‍ തന്നെ ഇപ്പോള്‍ സമാനമായ യാത്രകള്‍ക്ക് അനുമതി നല്കുന്ന സ്ഥിതിയാണ് ഉള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തി സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കിയ കാര്യങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. “അത്യാവശ്യം അഹങ്കാരവും തലക്കനവും തന്‍പ്രമാണിത്തവും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ്” തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് മാധ്യമ അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്.
ജനങ്ങളുടെ വികാരങ്ങളെ അവഗണിക്കുന്ന സമീപനമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതെന്നും, എന്നാല്‍ അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സമാനമായ പ്രവണതകള്‍ വീണ്ടും പ്രകടമാവുകയാണെന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ആഡംബര വാഹനങ്ങളിലെ യാത്രകളും വിവാദങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന സമീപനവും ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

