കണ്ണൂർ താഴെ ചൊവ്വ റെയിൽവേ ഗേറ്റിൽ ഗേറ്റ് അടയ്ക്കുന്നതിനിടെ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച വാഹനം ട്രാക്കിൽ കുടുങ്ങി. രാവിലെ പത്ത് മണിയോടെയായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ഇതിനെത്തുടർന്ന് അരമണിക്കൂർ നേരം ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയുണ്ടായി. പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് ട്രാക്കിൽ കുടുങ്ങിയ ജീപ്പ് എടുത്തുമാറ്റിയത്.
സംഭവം നടക്കുമ്പോൾ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്നുണ്ടായിരുന്ന ട്രെയിൻ റെയിൽവേ ഗേറ്റിന് സമീപത്തായി നിർത്തിയിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെയിൽവേ ഗേറ്റ് അടയ്ക്കാൻ പോകുന്നതിനു മുൻപായി മിക്കവാറും വാഹനങ്ങൾ റോഡ് മുറിച്ചു കടക്കാൻ ശ്രമം നടത്താറുള്ളതാണ്. മുന്നിൽ പോകുകയായിരുന്ന വാഹനത്തെ മറികടന്നു പോകാൻ ശ്രമിക്കുന്നതിനിടെയാണ് കണ്ണൂരിൽ രാവിലെ ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

