തലസ്ഥാനത്തെ മൃഗശാല സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധിച്ച് സർക്കാരിന്റെ നയങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്. മൃഗശാലയുടെ സ്ഥലത്തിൽ കണ്ണുവച്ചിട്ടുണ്ടെന്നും നഗരത്തിന് അഭിമാനമാക്കി അതിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
അല്ലാതെ ഈ ഭൂമി ആർക്കെങ്കിലും വിൽക്കാനല്ല സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ തലത്തിലുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കുകയും പുതിയ കരാറുകളിൽ ഏർപ്പെടാതിരിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.
കഴിഞ്ഞ സർക്കാരും ഇതിന് കൂട്ടുനിന്നിട്ടുണ്ട്. വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചപ്പോൾ ലഭ്യതയിൽ കുറവുണ്ടായി.
എന്നാൽ പ്രതിസന്ധി മറികടക്കാൻ പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ 650 മെഗാവാട്ട് വൈദ്യുതി കൂടി പുതുതായി ഉറപ്പാക്കിയിട്ടുണ്ട്. എൻടിപിസിയിൽ നിന്നും കൂടുതൽ വൈദ്യുതി ലഭ്യമാകും.
ഇതിനുപുറമേ കൂടുതൽ കരാറുകളിൽ വൈകാതെ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

