കോട്ടയം ജില്ലയിലെ സ്പോർട്സ് കൗൺസിൽ ഓഫിസിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിലേക്ക് രാവിലെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയത്.
സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കോട്ടയത്തും നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്പോർട്സ് കൗൺസിൽ ഓഫിസിൽ ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന കാലതാമസം, കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് പരിശോധനാ പരിധിയിൽ ഉൾപ്പെടുന്നതെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

