കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷന്റെ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. അഷ്ടമുടി സ്വദേശിയായ അബ്ദുൽ സലാം ആണ് മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിൽ വീണ്ടും പിടിയിലായത്. പൊലീസ് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ കൊല്ലം കേരളപുരത്തു നിന്നാണ് റെയിൽവേ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയോടെയാണ് പ്രതി ലോക്കപ്പിൽ നിന്നും ചാടിപ്പോയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവുമായി പിടികൂടിയ പ്രതിയെ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ലോക്കപ്പ് പൂട്ടാൻ മറന്നു പോവുകയായിരുന്നു.
ഇത് മുതലെടുത്താണ് പ്രതി തന്ത്രപൂർവ്വം സെല്ലിൽ നിന്നും പുറത്തിറങ്ങി രക്ഷപ്പെട്ടത്. അതേസമയം, കുറച്ചു ദിവസങ്ങൾക്കു മുമ്പും സമാനമായ രീതിയിൽ ഇയാൾ ലോക്കപ്പിൽ നിന്നും ചാടിപ്പോകാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.
സംഭവത്തിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

