പ്രായപൂർത്തിയാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ചോയിബസാർ സ്വദേശിനിയായ ജസ്നയ്ക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
കേസിൽ കോഴിക്കോട് അതിവേഗ പോക്സോ കോടതി പ്രതിക്ക് നാല് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നിർദ്ദിഷ്ട
പിഴ തുക ഒടുക്കാത്ത പക്ഷം പ്രതി ഒരു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2022 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

