ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഇന്ത്യ-ജപ്പാൻ ടി20 പോരാട്ടത്തിന് കനത്ത ഭീഷണിയായി ‘ഡുജുവാൻ’ സൂപ്പർ ടൈഫൂൺ രൂപപ്പെട്ടു. ശക്തമായ മഴയും കൊടുങ്കാറ്റും കാരണം ജപ്പാനിലെ കിഴക്കൻ മേഖലകളുടെ സാധാരണ ജീവിതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, ചൊവ്വാഴ്ച സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കേണ്ട മത്സരം തടസപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ശക്തി വർധിച്ചതിനെ തുടർന്ന് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ കുതിരപ്പന്തയ മത്സരങ്ങൾ ഇതിനോടകം മാറ്റിവെച്ചിട്ടുണ്ട്. ടോക്കിയോ മെട്രോപൊളിറ്റൻ പ്രദേശത്തിനും കാന്റോ മേഖലയ്ക്കും സമീപത്തുകൂടിയാണ് അതിതീവ്ര കൊടുങ്കാറ്റ് കടന്നുപോകുന്നത്.
ശനിയാഴ്ച മുതൽ വിവിധ മേഖലകളിൽ 300 മില്ലീമീറ്ററിലധികം മഴയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കാറുള്ള ശരാശരി മഴയേക്കാൾ കൂടുതൽ മഴ ഒറ്റദിവസം കൊണ്ട് പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
ദുരന്തസാധ്യത മുൻനിർത്തി ജപ്പാൻ എയർലൈൻസിന്റെയും ഓൾ നിപ്പോൺ എയർവേസിന്റെയും നേതൃത്വത്തിൽ 275-ലധികം വിമാന സർവീസുകൾ റദ്ദാക്കി. ഇതിനുപുറമെ, ട്രെയിൻ ഗതാഗതം ഭാഗികമായി നിർത്തിവെക്കുകയും ജനങ്ങൾക്ക് അതീവ ജാഗ്രതയോടെയുള്ള പ്രളയ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കനത്ത കാറ്റും മഴയും കാരണം ടോക്കിയോയിൽ നടന്നിരുന്ന ലോകത്തെ ഏറ്റവും വലിയ ഗെയിമിംഗ് മേളകളിലൊന്നായ ‘ടോക്കിയോ ഗെയിം ഷോ’ അവസാന ദിവസമായ തിങ്കളാഴ്ച അപൂർണ്ണമായി അവസാനിപ്പിക്കേണ്ടി വന്നു. മേഖലയിലെ ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധവും പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരത്തിന്റെ വിവരങ്ങൾ കാലാവസ്ഥ അനുകൂലമായി മാറി മത്സരം നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കിൽ, ഇന്ത്യൻ സമയം നാളെ രാവിലെ 9:30 മുതൽ ക്രിക്കറ്റ് ആരാധകർക്ക് ഈ ചരിത്ര പോരാട്ടം തത്സമയം ആസ്വദിക്കാം.
മത്സരത്തിന്റെ ടോസ് രാവിലെ 9 മണിക്ക് നടക്കും. ടെലിവിഷനിൽ സ്റ്റാർ സ്പോര്ട്സ് നെറ്റ്വർക്കിലൂടെയും, ലൈവ് സ്ട്രീമിംഗില് ഫാൻകോഡ് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും മത്സരം തത്സമയം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

