സംസ്ഥാനത്ത് മന്ത്രിമാരുടെ തുടർച്ചയായ വിദേശയാത്രകളും കെ എം ഷാജിയുടെ ആഡംബര കാർ ഉപയോഗവും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടെ മലപ്പുറത്തേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്രയുടെ ചെലവിലും കടുത്ത അവ്യക്തത തുടരുകയാണ്.
പൊതുപണം ചെലവാക്കാത്ത സ്വകാര്യയാത്രയ്ക്ക് എന്താണ് പ്രശ്നമെന്നായിരുന്നു കായിക മന്ത്രിയുടെ ചോദ്യം. ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സർക്കാറിന് ലാഭമാണമെന്നായിരുന്നു സണ്ണി ജോസഫ്ന്റെ വിചിത്ര വാദം.
കുടുംബസമേതമുള്ള അമേരിക്കൻ യാത്ര വിവാദമായതോടെ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. എറണാകുളത്തെ സുഹൃത്തിന്റെ മകന്റെ കല്യാണം കൂടാനായിരുന്നു യാത്ര എന്നാണ് അദ്ദേഹം നൽകിയ വിശദീകരണം.
ടിക്കറ്റിന് ഖജനാവിലെ പണമെന്ന് ആരോപിച്ചവർക്കെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിവാദം നിലനിൽക്കെയാണ് കായിക മന്ത്രി ഒ ജെ ജനീഷ് കുടുംബസമേതം ഒമാനിലേക്ക് യാത്ര തിരിച്ചത്.
പണം സ്വന്തം പോക്കറ്റിൽ നിന്നാണ് എന്നാണ് ഇതിനുള്ള വിശദീകരണം. അതേസമയം, പി സി വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം ഔദ്യോഗികമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിന്റെ വടക്കുനിന്ന് തെക്കോളം റേഞ്ച് റോവർ വിവാദം കത്തുമ്പോൾ മന്ത്രി കെ എം ഷാജിയും കുടുംബവും യൂറോപ്യൻ പര്യടനത്തിലാണ്. വേൾഡ് മലയാളി ഫെഡറേഷന്റെ പത്താം വാർഷികത്തിൽ പങ്കെടുക്കാനാണ് ബൾഗേറിയയിലേക്ക് പറന്നതെന്നാണ് വിശദീകരണം.
ഇതിനിടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദേശ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയിട്ടുമുണ്ട്. വിവാദങ്ങൾക്ക് തടയിടാൻ ഷാജി റേഞ്ച് റോവർ തിരികെ ഏൽപ്പിച്ചെങ്കിലും വിമർശനങ്ങൾ തുടരുകയാണ്.
ഷാജി സ്വകാര്യവാഹനം ഉപയോഗിക്കുന്നത് സർക്കാറിന് ലാഭമാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ ന്യായീകരണം. യാത്രാവിവാദം കത്തുന്നതിനിടെയാണ് മഴക്കെടുതി ദുരന്തമുണ്ടായ മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്തത്.
പൊലീസിന്റെ വാടക ഹെലികോപ്റ്ററിന്റെ കരാർ കാലാവധി തീർന്നതോടെയാണ് ബെംഗളൂരുവിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റ് എത്തിയത്. എന്നാൽ, വാടക ഹെലികോപ്റ്ററിന്റെ ചെലവ് ആര് വഹിക്കുമെന്നതിൽ സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
മന്ത്രിമാരുടെ ടിക്കറ്റ് എടുക്കുന്നത് ആരാണെന്നത് മുതൽ കോടികൾ വിലയുള്ള ആഡംബര കാറിൽ മന്ത്രി കൊടികെട്ടി സഞ്ചരിക്കുന്നതിൽ വരെ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്നല്ലെങ്കിൽ പിന്നെ വിദേശയാത്രയ്ക്ക് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

