പ്രധാനപ്പെട്ട ചില പുതിയ അപ്ഡേറ്റുകളുമായി Google Chrome ബ്രൗസർ എത്തിയിരിക്കുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിൻഡോസ്, മാക്ബുക്ക് ഉപയോക്താക്കൾക്കായി വെർട്ടിക്കൽ ടാബ് അറേഞ്ച്മെന്റ് ഫീച്ചറാണ് ഗൂഗിൾ ഇപ്പോൾ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. ഒരേസമയം നിരവധി ടാബുകൾ തുറന്ന് ജോലി ചെയ്യുന്നവർക്ക് സ്ക്രീൻ സ്പേസ് നഷ്ടപ്പെടാതെ കാര്യങ്ങൾ നിർവഹിക്കാൻ ഈ പുതിയ ഫീച്ചർ ഏറെ സഹായകരമാകും.
പരമ്പരാഗതമായി horizontal രീതിയിലുണ്ടായിരുന്ന ടാബുകൾ ഇനി വെർട്ടിക്കൽ ആയി ക്രമീകരിക്കാം. ഇതിനായി Settings > Appearance > Tab Position എന്ന വിഭാഗത്തിൽ പോയോ, അല്ലെങ്കിൽ ടാബ് ബാറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Show tabs vertically എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്.
13 ഇഞ്ച് മാക്ബുക്ക് എയർ പോലുള്ള ചെറിയ ഡിസ്പ്ലേകളുള്ള ലാപ്ടോപ്പുകളിൽ ഒരേസമയം 20 മുതൽ 30 വരെ ടാബുകൾ ഓപ്പൺ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഇത് പരിഹാരമാകുന്നു. ടാബുകളുടെ പേര് വ്യക്തമായി കാണാനും മൗസ് സ്ക്രൈാൾ വീൽ ഉപയോഗിച്ച് എളുപ്പത്തിൽ സ്ക്രോൾ ചെയ്യാനും ഇതിലൂടെ സാധിക്കും.
ടാബ് ക്രമീകരണങ്ങൾക്ക് പുറമെ മറ്റ് ചില സവിശേഷതകളും പുതിയ അപ്ഡേറ്റിലുണ്ട്. വിൻഡോസ് ഉപയോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അഡോബ് അക്രോബാറ്റിന് പകരമായി, ഇനി മുതൽ Google Chrome വഴി തന്നെ നേരിട്ട് PDF ഫയലുകൾ തുറക്കാനും തെരു തിരുത്തലുകൾ വരുത്താനും സാധിക്കും.
പിഡിഎഫുകളിൽ നേരിട്ട് ടെക്സ്റ്റ് ബോക്സുകൾ ചേർക്കാനും ഡ്രോ ബട്ടൺ ഉപയോഗിച്ച് ഒപ്പിടാനും (Sign) ഇതിൽ സൗകര്യമുണ്ട്. കൂടാതെ, Google Wallet വഴിയുള്ള പുതിയ ഓട്ടോഫിൽ ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Settings > Autofill and passwords എന്ന ഭാഗത്ത് ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് വിവരങ്ങൾ, വാഹന നമ്പർ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ എന്നിവ സൂക്ഷിച്ചുവെക്കാനും ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുമ്പോൾ ഇവ ഓട്ടോഫിൽ ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. എഐ അപ്ഡേറ്റുകൾക്കൊപ്പം ഉപയോക്താക്കളുടെ ബ്രൗസിംഗ് അനുഭവം കൂടുതൽ മികച്ചതാക്കുന്നതാണ് ഈ പുതിയ മാറ്റങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

