മുംബൈയിലെ ഒരു ഔദ്യോഗിക യോഗത്തിനിടയിൽ ഗുരുതരമായ വരൾച്ചാ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ മേശപ്പുറത്തുണ്ടായിരുന്ന പ്ലേറ്റിൽ നിന്നും തുടർച്ചയായി ബദാമും കശുവണ്ടിയും കഴിച്ച ലോക്സഭാ എംപി സഞ്ജയ് ജാദവ് കടുത്ത വിമർശനങ്ങളെ നേരിടുന്നു. പർഭാനിയിൽ നിന്നുള്ള ശിവസേന എംപിയാണ് സഞ്ജയ് ജാദവ്.
നന്ദേഡ് ജില്ലയിലെ രൂക്ഷമായ വരൾച്ചയും കർഷകർ നേരിടുന്ന ദുരിതങ്ങളും പ്രധാനമായും വിലയിരുത്താനാണ് സംസ്ഥാന കൃഷി മന്ത്രി ദത്താത്രേ ഭരാനെ ഈ യോഗം വിളിച്ചുചേർത്തത്. എന്നാൽ ഈ യോഗത്തിൽ നിന്നും പ്രതിപക്ഷം നേരത്തെ തന്നെ വിട്ടുനിൽക്കുകയും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ഈ യോഗത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ചർച്ചയുടെ ഗൗരവം ചോർത്തിക്കളയുന്ന രീതിയിലാണ് എംപിയുടെ പെരുമാറ്റമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ഈ ദൃശ്യങ്ങൾ ആയുധമാക്കിയത്.
ഇതിന് മറുപടിയുമായി സഞ്ജയ് ജാദവ് തന്നെ നേരിട്ട് രംഗത്തുവന്നു. ഭക്ഷണത്തെക്കാൾ എത്രയോ ഉപരിയായി യോഗത്തിൽ ചർച്ച ചെയ്ത സുപ്രധാന വിഷയങ്ങൾക്കാണ് താൻ പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
തൻ്റെ മുൻപിൽ ഭക്ഷണസാധനങ്ങൾ വെച്ചപ്പോൾ അത് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനാണെന്നും, യോഗസ്ഥലത്ത് ഈ ഭക്ഷണം കൊണ്ടുവെച്ച വ്യക്തിയാണ് യോഗത്തിൻ്റെ മര്യാദ ലംഘിച്ചതെന്നും സഞ്ജയ് ജാദവ് പ്രതികരിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

