ഐചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ഉറപ്പാക്കി സുചിക തരിയാല്‍. വനിതകളുടെ ട്രഡീഷണല്‍ മിക്സഡ് മാര്‍ഷ്വല്‍ ആര്‍ട്സ് 60 കി.ഗ്രാം വിഭാഗത്തില്‍ സെമിഫൈനല്‍ പ്രവേശനം നേടിയതോടെയാണ് രാജ്യത്തിനായി ഈ നേട്ടം സ്വന്തമാക്കിയത്.
ക്വാര്‍ട്ടര്‍ ഫൈനൽ പോരാട്ടത്തിൽ മംഗോളിയയുടെ അല്‍താന്‍ചിമേഗ് ബൈഗല്‍മയെ 2-0 എന്ന സ്കോറിനാണ് താരം പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി മിക്സഡ് മാര്‍ഷ്വല്‍ ആര്‍ട്സ് ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുമ്പോഴാണ് ഈ ചരിത്രനേട്ടം.
ഈ ഇനത്തില്‍ ഇന്ത്യക്കായി ആദ്യമായി ഏഷ്യാഡ് മെഡല്‍ ഉറപ്പിക്കുന്ന താരം എന്ന നേട്ടവും മുപ്പത്താറുകാരിയായ സുചികയ്ക്ക് സ്വന്തമായി. ജീവിതത്തിലെ വഴിതിരിവുകൾ
ഹരിയാനയില്‍ നിന്നുള്ള സുചികയുടെ സ്പോര്‍ട്സ് കരിയറിന്റെ തുടക്കം ജുഡോകയിലൂടെയായിരുന്നു.
പിന്നീട് ജു-ജുത്സുവും കുറാഷും പരിശീലിച്ച താരം 2017 മുതല്‍ മിക്സഡ് മാര്‍ഷ്വല്‍ ആര്‍ട്സ് രംഗത്തുണ്ട്. പന്ത്രണ്ടാം വയസില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തില്‍ നിന്നാണ് മാര്‍ഷ്വല്‍ ആര്‍ട്സിനോട് താത്പര്യം ഉണ്ടാകുന്നത്.
തുടര്‍ന്ന് സ്വയം രക്ഷയ്ക്കായി ജൂഡോ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കരിയര്‍ തെരഞ്ഞെടുത്തപ്പോള്‍ നിരന്തരമായ യാത്രകള്‍ കുടുംബത്തിന്റെ എതിര്‍പ്പിന് കാരണമായെങ്കിലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തെ പ്രധാന ജുഡോക താരമായി താരം ഉയര്‍ന്നു.
ഇരുപതിലേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്തിട്ടുള്ള സുചിക, എട്ട് തവണ ദേശീയ ജൂഡോ ചാമ്പ്യനായിട്ടുണ്ട്. 2019 കോമണ്‍വെല്‍ത്ത് ജുഡോ ചാമ്പ്യന്‍ഷിപ്പിലും അതേ വര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയതാണ് കരിയറിലെ വലിയ നേട്ടങ്ങൾ.
2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും സ്വന്തമാക്കി. 2024-ല്‍ ജു-ജിത്സു ഇനത്തില്‍ 63 കിലോഗ്രാം വിഭാഗത്തില്‍ ലോകചാമ്പ്യനായിരുന്നു.
സിഐഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളായി സേവനം അനുഷ്ഠിച്ചിട്ടുള്ള സുചിക, നിലവില്‍ ഹരിയാന കായികവകുപ്പില്‍ ജൂനിയര്‍ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

