ആർ.എം.ആർ പ്രെഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചലച്ചിത്രമായ ‘ഗണകൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവന്നു. രൗദ്ര ഭാവത്തിലുള്ള കാളീദേവിയുടെ രൂപമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം.
ജ്യോതിഷത്തിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും വെളിച്ചത്തുകൊണ്ടുവരുന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പത്തനാപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ, സ്റ്റുഡിയോ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ജ്യോതിഷിയായി എത്തുന്ന ഒരു വ്യക്തിയുടെ തട്ടിപ്പുകളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്ലോട്ട്.
ചിത്രത്തിൽ സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്തരിച്ച നടൻ കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ‘ഒരു പപ്പടവട
പ്രേമം’ എന്ന സിനിമയ്ക്ക് ശേഷം ആർ.എം.ആർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഗണകനുണ്ട്. പ്രമുഖ നടൻ എം.ആർ.
ഗോപകുമാർ ചിത്രത്തിൽ ജ്യോതിഷിയുടെ വേഷത്തിലെത്തുന്നു. വിവാഹത്തിനായി ജാതകം നോക്കാനെത്തുന്ന കോടീശ്വരനായ വരന്റെ പണം തട്ടിയെടുക്കാൻ പദ്ധതിയിടുന്ന ജ്യോതിഷ പണ്ഡിതനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
ഇയാളുടെ ദോഷകരമായ പ്രവർത്തനങ്ങൾ മൂലം നിരവധി ആളുകൾ ജീവിതത്തിൽ തകർന്നുപോകുമ്പോൾ, രൗദ്ര രൂപം പൂണ്ട സാക്ഷാൽ കാളീദേവി നേരിട്ടെത്തി നീതി നടപ്പാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതും ആർ.എം.ആർ തന്നെയാണ്. ആർ.എം.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആറും ജിനു വടക്കേമുറിയും ചേർന്നാണ് നിർമ്മാണം കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രദീപ് വിളക്കുപാറയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. നിഷാന്ത് കൊടമനയുടെ വരികൾക്ക് അജ്മൽഷാ സംഗീതം നൽകുന്നു.
സൗണ്ട് ഡിസൈൻ എൻ. ഷാബു ചെറുവള്ളൂർ, വിഎഫ്എക്സ് വിജീഷ്, അസോസിയേറ്റ് ഡയറക്ടർമാർ സതീഷ് ഗോവിന്ദ്, ബിജു കലഞ്ഞൂർ എന്നിവരാണ്.
മാളു, സുധീഷ്, മീനം ബാബു, നയനു എന്നിവർ മേക്കപ്പും പ്രതീഷ് കലാസംവിധാനവും റിയാസ് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. മനു ഡാവിഞ്ചിയാണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.
ചിത്രത്തിന്റെ സ്റ്റിൽസ് ശ്യാം ലേഔട്ട് കൈകാര്യം ചെയ്തിരിക്കുന്നു. ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്, നോവൽ കുമാർ, ശ്യാം ലേഔട്ട്, സജീവ് വി, ഷാജു അറേബ്യ, ജയലാൽ, ഹരി, മാസ്റ്റർ കനിഷ്ക് ആർ.
നായർ, ശാന്തകുമാരി, ശിവപ്രിയ, നീത പ്രിത അനിൽ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ അയ്മനം സാജൻ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

