പത്തനംതിട്ട ജില്ലയിലെ അടൂരിൽ ദളിത് യുവാവിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എസ്.പി ബന്ധപ്പെട്ട
മേലധികാരികൾക്ക് ശുപാർശ നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം, 23 കാരനായ യുവാവിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു പ്രധാന പരാതി. മർദ്ദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയം തകർത്തെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നുവന്നത്.
സംഭവത്തിൽ പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഈ അന്വേഷണത്തിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

