കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ പാലം മുതൽ കുമരകം ഭാഗത്തേക്ക് ഇടവിട്ട് നടത്തിയ ടാറിങ് പ്രവൃത്തികൾ യാത്രക്കാർക്ക് വലിയ ദുരിതമായി മാറി. യാതൊരു തകർച്ചയുമില്ലാത്തതും കുഴികളില്ലാത്തതുമായ ഭാഗങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ ടാറിങ് ആരംഭിച്ചത്.
ടാറിങ് നടക്കുന്ന വിവരം മുൻകൂട്ടി അറിയാതെ എത്തിയ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നിരവധി വാഹനയാത്രക്കാരാണ് മണിക്കൂറുകളോളം യാത്രാക്കുരുക്കിൽ കുടുങ്ങിയത്. യാതൊരു കേടുപാടും കൂടാതെ മികച്ച രീതിയിൽ കിടന്നിരുന്ന ഭാഗങ്ങളിൽ എന്തിനാണ് വീണ്ടും ടാറിങ് നടത്തിയതെന്ന ചോദ്യത്തിന് ബന്ധപ്പെട്ട
അധികൃതർക്ക് കൃത്യമായ മറുപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഗതാഗതക്കുരുക്കിനെ തുടർന്ന് സർവീസ് വൈകിയ ബസുകൾ പിന്നീട് അമിത വേഗതയിലും അപകടകരമായ രീതിയിലും സർവീസ് നടത്തിയതായി യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചു.
കോട്ടയത്തുനിന്നും കുമരകത്തേക്ക് സർവീസ് നടത്തിയ ബസുകൾ ചാലുകുന്ന് വഴി കുടയംപടിയിലെത്തി, അയ്മനം ഭാഗം വഴി ചെങ്ങളം കുന്നുംപുറത്ത് എത്തിയ ശേഷമാണ് കുമരകം, ചേർത്തല, വൈക്കം ഭാഗങ്ങളിലേക്ക് യാത്ര തുടർത്ത്യത്. അതേസമയം, കുമരകത്തുനിന്നും വന്ന ബസുകളും മറ്റ് വാഹനങ്ങളും കടത്തുകടവ് വഴി കുന്നുംപുറത്ത് എത്തിയാണ് കോട്ടയത്തേക്ക് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

