പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസൺ 8 അതിന്റെ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ചൂടേറിയ വാദപ്രതിവാദങ്ങളും സംഭവബഹുലമായ മുഹൂർത്തങ്ങളും നിറഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ അവതാരകൻ മോഹൻലാൽ മത്സരാർത്ഥികളുമായി സംവദിച്ചു.
കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ അരങ്ങേറിയ സംഭവവികാസങ്ങളെയും പ്രേക്ഷകർക്കിടയിൽ ചർച്ചയായ വിഷയങ്ങളെയും മോഹൻലാൽ ചോദ്യം ചെയ്യുകയും ചിലർക്ക് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രാഹുൽ ഈശ്വറിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോഹൻലാൽ ഇന്നത്തെ ചർച്ചകൾക്ക് തുടക്കമിട്ടത്.
“മറ്റുള്ളവർക്ക് രാഹുൽ സ്പെയ്സ് കൊടുക്കുന്നില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്.
അവരുടെ സ്ക്രീൻ സ്പെയ്സ് നിങ്ങൾ എടുക്കുന്നു. അവർക്ക് കൂടി കളിക്കാനുള്ള സ്പെയ്സ് കൊടുക്ക് രാഹുലേ..” എന്ന് മോഹൻലാൽ ചൂണ്ടിക്കാണിച്ചു.
രാഹുലിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ഗെയിമിനെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നേഹ, നോബി, മൃദുല വിജയ്, ശ്രീലക്ഷ്മി അറയ്ക്കൽ, താഷി, ഐശ്വര്യ തുടങ്ങിയ മത്സരാർത്ഥികൾ പ്രതികരിക്കുകയും രാഹുലിന്റെ ‘വല്യേട്ടൻ കളി’ക്കെതിരെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്തു. തുടർന്ന്, രാഹുലിനെ പിന്തുണച്ചവരുടെ മൈക്ക് അദ്ദേഹത്തിന് ധരിപ്പിക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയും ഒരു വീണ സമ്മാനമായി നൽകുകയും ചെയ്തു.
തുടർന്ന്, ഷിജിന്റെ നോട്ടവുമായി ബന്ധപ്പെട്ട് ഹൗസിൽ ഉയർന്ന വിവാദങ്ങൾ മോഹൻലാൽ പരിശോധിച്ചു. ഷിജിന്റെ നോട്ടം ശരിയല്ലെന്ന് ലോലിറ്റ രാകേഷിനോട് സംസാരിച്ചത് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
ഷിജിൻ എന്താണ് പേടിപ്പിച്ച് നോക്കുന്നത് എന്ന് ലോലിറ്റയോട് മോഹൻലാൽ ചോദിച്ചു. അഗ്നിപരീക്ഷയിലെ പ്രകടനത്തിൽ നിന്നും വ്യത്യസ്തമായി ഷിജിനിൽ മാറ്റങ്ങൾ കണ്ടെന്നും തങ്ങൾക്കിടയിൽ ഒരു അതിർവരമ്പ് വെച്ചുവെന്നും ലോലിറ്റ വ്യക്തമാക്കി.
ഇക്കാര്യത്തിൽ നേഹയുടെ പ്രതികരണം “അവന്റെ നോട്ടമാണ് രസമുള്ള നോട്ടം” എന്നായിരുന്നു. എന്നാൽ താൻ മനപ്പൂർവ്വം ഭയപ്പെടുത്തുന്നതല്ലെന്നും, ഗെയിമിൽ ഓരോ ദിവസവും മെച്ചപ്പെട്ടു വരികയാണെന്നും ഷിജിൻ മറുപടി നൽകി.
മത്സരാർത്ഥിയായ ആസിഫ് ഉപയോഗിച്ച അസഭ്യമായ ഭാഷാപ്രയോഗങ്ങളും മോഹൻലാൽ കർശനമായി ചോദ്യം ചെയ്തു. കടൽ കൊമ്പനെക്കുറിച്ച് ആസിഫ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, “അങ്ങനെ ഉപയോഗിക്കാൻ പാടില്ലായിരുന്നു.
ഇത് ഞങ്ങളുടെ ഗെയിം ആണ്. ഇത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല.
മര്യാദയ്ക്ക് കളിക്കാൻ പറ്റുമെങ്കിൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകൾ പുറത്ത് പോയി പറയൂ.
നമ്മളതിനെ എന്റർടെയ്ൻ ചെയ്യില്ല. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഷോയാണിത്.
വാ വിട്ട വാക്കും കൈ വിട്ട
ആയുധവും തിരിച്ചെടുക്കാനാവില്ല. ആസിഫ്..
ഇനി ഇതിനെ കുറിച്ച് സംസാരിക്കില്ല. വേറൊരു തരത്തിലായിരിക്കും ഞാൻ പ്രതികരിക്കുക” എന്ന് മോഹൻലാൽ താക്കീത് നൽകി.
ആസിഫിന്റെ മോശം വാക്കുകൾ കേട്ട് ചിരിച്ചതിന് ലോലിറ്റയും മോഹൻ്ലാൽന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു. അതേസമയം, ഈ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയയിൽ നോബി, സുമേഷ്, കൊമ്പൻ, ഐശ്വര്യ, ശ്രീലയ, നേഹ, ശ്രീലക്ഷ്മി, അഞ്ജലി, ജസീല എന്നീ ഒൻപത് പേരാണ് നോമിനേഷനിൽ ഉൾപ്പെട്ടിരുന്നത്.
ഇതിൽ നോബി സുരക്ഷിതനായി പുറത്തുകടന്നിട്ടുണ്ട്. ബാക്കി വരുന്ന എട്ട് പേരിൽ നിന്നും ആരൊക്കെയാകും ഈ ആഴ്ച പുറത്താകുക എന്നത് നാളത്തെ എപ്പിസോഡിൽ അറിയാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

