തിരുവനന്തപുരം: സാങ്കേതിക തകരാറുകളെ തുടർന്ന് കേരള സർവകലാശാല പ്രസിദ്ധീകരിച്ച ബിരുദ പരീക്ഷാ ഫലങ്ങൾ റദ്ദാക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച FYUGP സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാ ഫലങ്ങളിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയത്.
ഇതിനെത്തുടർന്നാണ് ഫലങ്ങൾ പൂർണ്ണമായി പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. ഫലപ്രഖ്യാപനത്തിലുണ്ടായ വ്യാപകമായ പരാതികളെത്തുടർന്ന്, മുൻ സർക്കാർ നടപ്പാക്കിയ കെ റിപ്പ് (K-RIPP) സോഫ്റ്റ്വെയറിലെ തകരാറുകളാണ് പ്രതിസന്ധിക്ക് കാരണമെന്ന് കണ്ടെത്തി.
ഈ പശ്ചാത്തലത്തിൽ പ്രസ്തുത സോഫ്റ്റ്വെയർ ഉപേക്ഷിക്കാനും, സർവകലാശാലയുടെ സ്വന്തം കമ്പ്യൂട്ടർ സെന്റർ സോഫ്റ്റ്വെയർ തിരികെ സ്ഥാപിക്കാനും സിൻഡിക്കേറ്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്. വിദ്യാർത്ഥികളുടെ പ്രൊഫൈലുകൾ വഴി ഫലങ്ങൾ ലഭ്യമാകാത്തതും നിലവിലില്ലാത്ത വിവരങ്ങൾ ഉൾപ്പെട്ടതുമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

