പരീക്ഷാ ഫലങ്ങളുടെ പ്രഖ്യാപനത്തിൽ വ്യാപകമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർവകലാശാലയുടെ ചില ഫലങ്ങൾ റദ്ദാക്കി. ഒന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ ആണ് തിരികെ വിളിച്ചത്.
ഫലപ്രഖ്യാപനത്തിലും പരീക്ഷാ നടത്തിപ്പിലും ഗുരുതരമായ അപാകതകൾ ഉള്ളതായി വ്യക്തമായ സാഹചര്യത്തിൽ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. ഇതിനുപുറമേ, പരീക്ഷാ നടത്തിപ്പ് നടപടികൾക്കായി ഇതുവരെ ഉപയോഗപ്പെടുത്തിയിരുന്ന ‘കെ-റീപ്പ്’ (K-REAP) സോഫ്റ്റ്വെയർ പൂർണ്ണമായും ഉപേക്ഷിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

