അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഇംഗ്ലീഷ് അസോസിയേഷൻ ഓറിയോൾ 2026 ന്റെയും ആർട്ട് ഹൗസിന്റെയും ഔദ്യോഗിക ഉദ്ഘാടനം നടന്നു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നവിത എലിസബേത് ജോസ് ചടങ്ങ് നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി ഇംഗ്ലീഷ് വിഭാഗം പുറത്തിറക്കിയ പെഗാസിസ് പേപ്പേഴ്സ് എന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനകർമം കോളജ് പ്രിൻസിപ്പൽ പ്രഫ ഡോ സിബി ജോസഫ് നിർവഹിച്ചു. തുടർന്ന് ഇംഗ്ലീഷ് അസോസിയേഷൻ അവതരിപ്പിച്ച ‘ഗിഫ്റ്റ് ഓഫ് ദ മെജയ്’ എന്ന ലഘുനാടകത്തിന്റെ പ്രദർശനവും അരങ്ങേറി.
കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അസോസിയേഷൻ ഇൻ ചാർജ് ഡോ സിനി ജേക്കബ്, ആർട്ട്. ഹൗസ് കോഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

