കോഴിക്കോട്: സിപിഐഎമ്മിനെ ലക്ഷ്യമിട്ടല്ല, മറിച്ച് കേരളത്തെ പിടിച്ചെടുക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.
കേരളത്തിൽ ഇഡി നടപടികൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, വർത്തമാനകാല ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഈ രാഷ്ട്രീയ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അസാം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുത്ത രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇഡിയെ പിന്തുണച്ച് രംഗത്തുവരുന്നവർ ഒരു കാര്യം ഓർക്കണം; ആർഎസ്എസിന് വേണ്ടി കേരളം വരുതിയിലാക്കാനാണ് ഇഡി എത്തുന്നത്. ഡൽഹിയിലെ അരവിന്ദ് കേജ്രിവാൾ കേസിന്റെ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാകുമെന്നും എം.ബി.
രാജേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

