കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നിയമപോരാട്ടത്തിൽ എതിർ ചേരികളിൽ നിന്നിരുന്നവരാണ് രാഹുൽ ഈശ്വറും മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്.
പിന്നീട് ഇവർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് ശ്രദ്ധേയമായ വഴിത്തിരിവുണ്ടായത്. ഷോയുടെ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് റിനി മത്സരത്തിൽ നിന്ന് പുറത്താകുകയും ചെയ്തു.
ഷോയ്ക്ക് പുറത്തു വന്നതിന് ശേഷം രാഹുൽ ഈശ്വറിനെക്കുറിച്ച് റിനി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “പരസ്പരം വലിച്ചു കീറാൻ തീരുമാനിച്ചു കൊണ്ട് കണ്ടു മുട്ടിയ രണ്ടു പേർ പരസ്പരം കെയർ ചെയ്ത അത്ഭുതമാണ് സംഭവിച്ചത്.
ഒരുപക്ഷെ ഞാൻ ഹൃദയത്തിൽ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് അയാൾ കേട്ടത് കൊണ്ടാകാം. പലർ ചേർന്ന് തെറ്റായ വിവരങ്ങൾ നൽകിയത് കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടാണ് താൻ റിനിക്കെതിരെ വിഡിയോകൾ ചെയ്തത് എന്ന് പറയുകയുണ്ടായി രാഹുൽ.
അതിന് പകരമായി എന്റെ വീട്ടിൽ വന്നു മാതാപിതാക്കളോട് അടക്കം മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നും എന്നോട് പറഞ്ഞു. കാര്യങ്ങൾ മനസിലാക്കിയപ്പോൾ തനിക്ക് തെറ്റ് പറ്റി എന്ന് സമ്മതിക്കാൻ കാണിച്ച ആ മനസ് ഞാൻ അംഗീകരിക്കുന്നു.
പിന്നീട് അത് ക്യാമറക്കു മുന്നിൽ പറയാനും രാഹുൽ തയ്യാറായി. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ഇത്തരം വീഡിയോകൾ ചെയുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങളെ കുറിച്ചും സംസാരിച്ചപ്പോൾ ഇനി ശ്രദ്ധിക്കാമെന്നും സ്ത്രീകൾക്ക് വേണ്ടി കൂടി സംസാരിക്കും എന്നും വാക്ക് തന്നു രാഹുൽ.
ബിഗ് ബോസ്സിൽ നിന്ന് തിരിച്ചു ഇറങ്ങുമ്പോഴും രാഹുൽ എനിക്ക് തന്നിരിക്കുന്ന വാക്കുകൾ പാലിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം”, എന്നാണ് റിനി ഫേസ്ബുക്കിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

