തൊടുപുഴ നഗരസഭ മുൻ ചെയർമാൻ സനീഷ് ജോർജ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തന്നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ണിൽ മുളകുസ്പ്രേ പ്രയോഗിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
വഴിയിൽനിന്നു കൈ കാണിച്ചാൽ താൻ വാഹനം നിർത്തുമായിരുന്നുവെന്നും എന്നാൽ ഡാൻസാഫ് സംഘത്തിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: ‘‘എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ എന്റെ ശരീരത്തിൽനിന്ന് എംഡിഎംഎ പിടികൂടിയിട്ടില്ല. ഞാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽനിന്ന് എംഡിഎംഎ പറ്റിപ്പിടിച്ചിരുന്ന ഒരു സിപ് കവറും മറ്റു ചില ഉപകരണങ്ങളുമാണു ലഭിച്ചത്.
പിടിച്ചെടുത്ത സ്കൂട്ടർ മറ്റൊരാുടേതായിരുന്നു. 2000 രൂപ മാത്രമാണ് ഈ കേസിൽ എനിക്കു പിഴയടയ്ക്കേണ്ടി വന്നത്.’’ എന്നാൽ ഒറ്റ ദിവസംകൊണ്ട് തനിക്കും കുടുംബത്തിനും വലിയ തോതിൽ മാനഹാനി നേരിടേണ്ടി വന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ അനുഭാവികളായ ചില പൊലീസുകാർ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പുറത്തുവിട്ടു. ഇതിനെതിരെയും കസ്റ്റഡിയിലെടുക്കൽ നടപടിക്കിടെ മുളകുസ്പ്രേ ഉപയോഗിച്ചതിനെതിരെയും ഔദ്യോഗികമായി പരാതി നൽകുമെന്നും സനീഷ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

