ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ പേരിലരങ്ങേറിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പ്രത്യേക അന്വേഷണസംഘം ഊർജിതമാക്കി.
കേസിന്റെ ഭാഗമായി ജിഎസ്ടി ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് ഈ കേസിൽ നടന്നിട്ടുണ്ടെന്നാണ് ജിഎസ്ടി അന്വേഷണ വിഭാഗത്തിന്റെ പ്രഥമിക കണ്ടെത്തൽ.
ഇതിനുപുറമെ, സ്പോൺസർക്ക് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വഴിവിട്ട സഹായങ്ങൾ ലഭിച്ചെന്ന ഗുരുതര വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ, മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ വൈകാതെ ചോദ്യം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. മുൻ കായിക മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട
എല്ലാ സാമ്പത്തിക ഇടപാടുകളും ഫയലുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് നടത്തിയ യാത്രയടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

