തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗം: ബിജെപി മുൻ എംഎൽഎക്ക് എതിരെ കേസ് – Gang Rape | Narendra Pawar | Maharashtra | BJP | Case | Manorama Online News – മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
മുംബൈ∙ 22 വയസ്സുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ ബിജെപി മുൻ എംഎൽഎ നരേന്ദ്ര പവാറിനെതിരെ കേസെടുത്തു.
കുടുംബ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ഓഫിസിലേക്കു വിളിച്ചുവരുത്തി, പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയായിരുന്നു ക്രൂരത.
What you should read next
ഭിവൻഡിയിലെ ബാപ്ഗാവിലുള്ള ഫാംഹൗസിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹിതയായ പെൺകുട്ടിയും ഭർത്താവിന്റെ കുടുംബവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ഇത് മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്നു വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് കോൺസ്റ്റബിളായ ശൈലേഷ് പട്ടേലിന്റെ സഹായത്തോടെയായിരുന്നു ഇത്.
എന്നാൽ ഫാം ഹൗസിലെത്തിയ പെൺകുട്ടിയെ നരേന്ദ്ര പവാറും ശൈലേഷും ചേർന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നരേന്ദ്ര പവാർ ഫാം ഹൗസിൽനിന്ന് പോയശേഷം ശൈലേഷ് പട്ടേൽ വീണ്ടും പെൺകുട്ടിയെ ഉപദ്രവിച്ചു.
തുടർന്ന് ഒരു സഹായിക്കൊപ്പം പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. മാനസികമായി തകർന്ന യുവതി മൂന്നു ദിവസത്തിനു ശേഷമാണു പരാതി നൽകിയത്. വിഡിയോ ദൃശ്യങ്ങളും വാട്സാപ് ചാറ്റുകളും ഉൾപ്പെടെയുള്ള തെളിവുകളും കൈമാറി.
ആരോപണം നിഷേധിച്ച നരേന്ദ്ര പവാർ പാർട്ടിയിലെ പദവികൾ രാജിവച്ചു. കല്യാൺ വെസ്റ്റ് മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. (ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം mla.narendra.pawar എന്ന ഫെയ്സ്ബുക്ക് പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
English Summary:
6s3p7icsh9ejbm05l6jqegavg2 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-gang-rape mo-news-national-states-maharashtra
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

