സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള ‘മയങ്ങില്ല കേരളം’ ലഹരിവിരുദ്ധ പദ്ധതിയുടെ കീഴിൽ, കോഴിക്കോട് ജില്ലയിലെ പ്രഥമ ഡ്രഗ് ഫ്രീ ക്യാംപസായി ഫാറൂഖ് കോളജിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ ഡ്രഗ് ഫ്രീ പ്രഖ്യാപനം നിർവഹിച്ചു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന അധ്യക്ഷത വഹിച്ചു.
ലഹരിമുക്ത ക്യാംപസ് പ്രഖ്യാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവി ധങ്ങളായ പരിപാടികൾ അരങ്ങേറി. ലഹരിക്കെതിരെയുള്ള സന്ദേശം പകർന്നുനൽകിക്കൊണ്ട് ഫ്ലാഷ്മോബ്, വിവിധ കലാപരിപാടികൾ, പോസ്റ്റർ പ്രദർശനം, സിഗ്നേച്ചർ വാൾ, ബോധവൽക്കരണ ക്ലാസ്, സംവാദം എന്നിവ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ല എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. എ.ടി.അബ്ദുൽ ജബ്ബാർ, ജില്ലാ വിമുക്തി മാനേജർ പി.എൽ.ബിനു കുമാർ, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ ഡോ.
മൻസൂറലി, സാമൂഹിക സന്നദ്ധ സേന പ്രോഗ്രാം ഓഫിസർ ഡോ. അബ്ദുൽ ജലീൽ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.
റബീബ്, ഡോ. വാഹിദ ബീഗം, കോളജ് പിടിഎ സെക്രട്ടറി ഡോ.
അബ്ദുൽ ഗഫൂർ, ജില്ലാ വിമുക്തി കോഓർഡിനേറ്റർ ഡോ. ടി.വി.ജിതേഷ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

