റസിഡന്റ്സ് അസോസിയേഷനുകളുടെ സംസ്ഥാനതല കൂട്ടായ്മയായ റസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (RACK), ആർഎസികെ ദക്ഷിണ മേഖലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിൽ പുതിയ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വരുന്നു. ഇതുസംബന്ധിച്ച രൂപീകരണ യോഗം 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊല്ലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വച്ച് ചേർന്നുനടക്കും.
ജില്ലയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളെ പരസ്പരം ഏകോപിപ്പിക്കുക, പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങൾ കൂട്ടായ ഇടപെടലിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുക, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ജില്ലാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുന്നത്. കൊല്ലം ജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളുടെയും ഭാരവാഹികളും ഔദ്യോഗിക പ്രതിനിധികളും പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരിക്കണമെന്ന് ആർഎസികെ സംസ്ഥാന സമിതിയും ദക്ഷിണ മേഖലാ കമ്മിറ്റിയും സംയുക്തമായി അഭ്യർത്ഥിച്ചു.
സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രാദേശികമായ ആവശ്യങ്ങൾ അധികാരികൾക്ക് മുന്നിൽ ശക്തമായി ഉന്നയിക്കുന്നതിനും ഈ പുതിയ ജില്ലാ കമ്മിറ്റിയുടെ രൂപീകരണം ഏറെ മുതൽക്കൂട്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. യോഗത്തെക്കുറിച്ചും കമ്മിറ്റി രൂപീകരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ താൽപ്പര്യമുള്ളവർക്കായി ബന്ധപ്പെടേണ്ട
നമ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. ആർഎസികെ സംസ്ഥാന സെക്രട്ടറി (9847178630), ആർഎസികെ ദക്ഷിണ മേഖല ജനറൽ സെക്രട്ടറി റിയാസ് പുലരിയിൽ (9947322324), ആർഎസികെ ജില്ലാ കോഡിനേറ്റർ നിയാസ്.എ (9400734215) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

