തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാരിന് ഭരണതലത്തിൽ വീഴ്ചകൾ സംഭവിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ആളുകൾ തന്നെ നമുക്ക് വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. അഞ്ചു കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല എന്ന തോന്നൽ ജനങ്ങളിലുണ്ട്.
ഇനി കാര്യങ്ങൾ ശരിയാക്കാമെന്ന് വെറുതെ വാക്കുപറഞ്ഞാൽ മാത്രം പോരാ, മറിച്ച് അത് ശരി ചെയ്തു കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ അതീവ ഗൗരവമായ ചില ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്.
പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ പാടില്ലാത്തതായിരുന്നു. പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പരിശോധന നടത്തുമ്പോൾ ഈ പ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടണമെന്നും പാർട്ടി പ്രവർത്തകരെയും സഖാക്കളെയും വേണ്ടത്ര പരിഗണിക്കാത്തതാണ് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

