പൊതുസ്ഥലങ്ങളിലെയും നടപ്പാതകളിലെയും അനധികൃത കയ്യേറ്റങ്ങൾ തടയുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.
മരുതറോഡ് പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും അനധികൃതമായി ഫ്ലെക്സുകൾ, കൊടിമരങ്ങൾ, ബാനറുകൾ, തോരണങ്ങൾ മുതലായവ സ്ഥാപിക്കരുതെന്നു അധികൃതർ കർശന നിർദ്ദേശം നൽകി. വ്യാപകമായി ഇത്തരം പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നത് വഴി യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
ചട്ടങ്ങൾ ലംഘിച്ച് സ്ഥാപിക്കുന്ന അനധികൃത ബോർഡുകളും കൊടിമരങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ നീക്കം ചെയ്യുമെന്നും, ഇതിനാവശ്യമായ ചെലവുകൾ ഉത്തരവാദികളിൽ നിന്നും ഈടാക്കുമെന്നും പഞ്ചായത്ത് ഭരണകൂടം അറിയിച്ചു. പൊതുസ്ഥലങ്ങളുടെ സൗന്ദര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണം അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

