തിരുവനന്തപുരം: വിവാദമായ സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം വൈകുമെന്ന് സൂചന.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ശിപാര്‍ശയില്‍ ഇതുവരെ നിയമോപദേശം ലഭിക്കാത്തതാണ് കാലതാമസത്തിന് പ്രധാന കാരണം. ഔദ്യോഗിക നിയമോപദേശം ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
അഴിമതി നിരോധന നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ഇഡിയുടെ പ്രധാന ശിപാര്‍ശ. ഈ വിഷയത്തില്‍ എന്തുതരം തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന കാര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുള്ളത്.
എന്നാല്‍, ഈ നിയമോപദേശം ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

