അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇനി പൂജപ്പുര സെൻട്രൽ ജയിലിലെ 475-ാം നമ്പർ തടവുകാരൻ.
ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ ജയിലിലെ ഹോസ്പിറ്റൽ ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഡോക്ടറുടെ പരിശോധനയിൽ ആരോഗ്യനില കൂടുതൽ മോശമാണെന്ന് കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
2003-2007 കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസ് തെളിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചത്. ആറുമാസത്തോളം നീണ്ട
വിചാരണ നടപടികൾക്കൊടുവിലാണ് കോട്ടയം വിജിലൻസ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. സർവീസ് കാലയളവിൽ വിവിധ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ തടവുകാരനായി ജയിലിൽ കഴിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

