ന്യൂഡൽഹി ∙ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും ഇനിയൊരു തീരുമാനം വരുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.
മമത ബാനർജിയും വിമത വിഭാഗവും തമ്മിൽ പേരിനും ചിഹ്നത്തിനും വേണ്ടി വാദം ഉന്നയിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിലപാട് സ്വീകരിച്ചത്. അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതുവരെ ഇരുപക്ഷവും നിലവിലെ പേരോ ചിഹ്നമോ ഉപയോഗിക്കരുതെന്നാണ് വിലക്കിയിട്ടുള്ളത്.
ബംഗാളിൽ രൂപീകരണം മുതൽ പാർട്ടിയെ നയിക്കുന്ന മമതയ്ക്ക് വലിയ തിരിച്ചടിയാണ് ഈ നിർണായക നടപടി. ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും അതിന്റെ ചിഹ്നമായ ‘രണ്ട് പൂക്കളും പുല്ലും’ (ഫ്ലവേഴ്സ് ആൻഡ് ഗ്രാസ്) അന്തിമ തീരുമാനം വരുന്നതുവരെ ഇരുവിഭാഗവും ഉപയോഗിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലുള്ളത്.
മമത ബാനർജിയും ഋതബ്രത ബാനർജി നയിക്കുന്ന വിമത പക്ഷവും ഒരുപോലെ ചിഹ്നത്തിനും പാർട്ടി പേരിനും അവകാശവാദം ഉന്നയിച്ചിരുന്നു. സെപ്റ്റംബർ 18 ന് രാവിലെ 11 മണിക്കകം ഇരുവിഭാഗങ്ങളും അവർക്ക് ഇഷ്ടപ്പെട്ട
പേരുകളും ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നങ്ങളിൽ നിന്നും അനുയോജ്യമായ സ്വതന്ത്ര ചിഹ്നങ്ങളിൽ മൂന്നെണ്ണം വീതം തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

