കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് തെറ്റിധരിപ്പിച്ച് ബന്ധുക്കൾക്കൊപ്പം ഹോസ്റ്റലിലെത്തി കാണാതായ യുവതിയെ എറണാകുളത്തുനിന്ന് കണ്ടെത്തി. എറണാകുളം മേത്തല സ്വദേശിനിയായ 21 വയസ്സുള്ള യുവതിയാണ് ഇത്തരത്തിൽ കാണാതായത്.
എംബിബിഎസ് അഡ്മിഷൻ ലഭിച്ചതായും പ്രവേശന നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിൽ ജോയിൻ ചെയ്യണമെന്നും യുവതി വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ വാക്കുകൾ വിശ്വസിച്ച് ബുധനാഴ്ച ബന്ധുക്കൾക്കൊപ്പം യുവതി കോട്ടയം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു.
മാതാപിതാക്കളെ പുറത്തുനിർത്തി ഹോസ്റ്റലിനുള്ളിലേക്ക് കയറിപ്പോയ യുവതി പിന്നീട് തിരികെ വന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് മാതാവ് റസീന ബീവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
യുവതി ബുധനാഴ്ച എറണാകുളത്തെ എടിഎമ്മിൽ പ്രവേശിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശക്തമായ പരിശോധനയിലാണ് യുവതിയെ എറണാകുളത്തുനിന്ന് കണ്ടെത്താൻ സാധിച്ചത്.
എന്നാൽ യുവതിക്ക് കോട്ടയം മെഡിക്കൽ കോളജിൽ യാതൊരുവിധ അഡ്മിഷനും ലഭിച്ചിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

