കണ്ണൂർ: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പേരാവൂര്‍ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരണപ്പെട്ടത്.
പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകിയതാണ് ദുരന്തത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്ന് ശ്രീജയുടെ ഭര്‍ത്താവ് വ്യക്തമാക്കി.
കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ രക്തം കട്ടപിടിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചതെന്ന് കുടുംബം പറയുന്നു. എന്നാല്‍ രോഗിയുടെ അവസ്ഥ ഗുരുതരമായിട്ടും സിസേറിയന് വൈകിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ശ്രീജയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് സമയോചിതമായി ഇടപെടലുണ്ടായിരുന്നെങ്കില്‍ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബാംഗങ്ങൾ കൂട്ടിച്ചേർത്തു. അതേസമയം, ആരോഗ്യനിലയില്‍ തകരാര്‍ കണ്ടെത്തിയ ഉടൻ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നുവെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാല്‍ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

